ഷാര്‍ജ ഭരണാധികാരി ഇന്ന് കേ​ര​ള​ത്തി​ല്‍ എത്തും

തിരുവനന്തപുരം:  ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇന്ന് കേ​ര​ള​ത്തി​ല്‍ എത്തും .

ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് 4.30ന് ​അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തും.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന സുല്‍ത്താന്‍ ബിന്‍ അല്‍ ഖാസിമിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കും.

നാലരോടെയാണ് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തിരുവനന്തപുരത്ത് എത്തുന്നത്.

നാളെ രാവിലെ രാജ്ഭവനില്‍ ഗവര്‍ണര്‍ പി സദാശിവവുമായി സുല്‍ത്താന്‍ ബിന്‍ കൂടിക്കാഴ്ച നടത്തും, പിന്നീട് രാജ്ഭവനില്‍ മന്ത്രിമാരെയും കാണും.

ഉച്ചയ്ക്ക് ഗവര്‍ണര്‍ ഒരുക്കുന്ന വിരുന്നില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെ മറ്റ് പരിപാടികളില്‍ എത്തിച്ചേരും.

രണ്ട് ദിവസം തിരുവനന്തപുരത്ത് അദ്ദേഹം ഉണ്ടാകും, രണ്ടാം ദിവസമാണ് ക്ലിഫ്ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച.

ശേഷം, പ്രമുഖ വ്യവസായി യൂസഫലിയുടെ പ്രത്യേക ക്ഷണപ്രകാരം വൈകിട്ട് കൊച്ചിയിലേക്ക് തിരിക്കും.

കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത് അടുത്ത ദിവസം തിരുവനന്തപുരത്ത് നിന്ന് മടങ്ങും.

Top