രജനീകാന്ത് ചിത്രം ‘2.0’വിന്റെ വിതരണാവകാശം സ്വന്തമാക്കി ആഗസ്റ്റ് സിനിമാസ്

August-cinemas

ങ്കർ–രജനീകാന്ത് കൂട്ടുകെട്ടിൽ പ്രദർശനത്തിനെത്തുന്ന പുതിയ ചിത്രം 2.0’വിന്റെ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി ആഗസ്റ്റ് സിനിമാസ്. 16 കോടി രൂപയ്ക്കാണ് സിനിമയുടെ വിതരണം ആഗസ്റ്റ് സിനിമാസ് നേടിയത്.

കേരളത്തിലെ തന്നെ പ്രമുഖ നിർമ്മാണ കമ്പനികൾ സിനിമയുടെ വിതരണം ആവശ്യപ്പെട്ടെങ്കിലും ആഗസ്റ്റ് സിനിമയ്ക്ക് നറുക്ക് വീഴുകയായിരുന്നു. ഏപ്രിൽ 27ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം ഏകദേശം 50 കോടി കളക്ഷനാണ് കേരളത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്.

2.0 ആദ്യ ദിനത്തിൽ റെക്കോർഡ് നേട്ടമാണ് ലക്ഷ്യമിടുന്നത്. വിജയ് ചിത്രം മെർസൽ ആദ്യദിനം നേടിയത് 6.11 കോടിയായിരുന്നു. നിലവിൽ അന്യഭാഷ ചിത്രങ്ങളിൽ റെക്കോർഡ് കളക്ഷൻ നേടിയ ചിത്രം ബാഹുബലി 2 ആണ് . 6.27 കോടിയാണ് ബാഹുബലി 2വിന്റെ ആദ്യദിന കളക്ഷൻ.

ബാഹുബലി 2 കേരളത്തിൽ നിന്നും 50 കോടി നേടിയിരുന്നു. കേരളത്തിൽ നിന്നുമാത്രം വിജയ്‌യുടെ മെർസൽ നേടിയത് 22 കോടിയാണ്. 2.0– 16 കോടി, മെര്‍സൽ–7.5 കോടി,കബാലി–7.5 കോടി , തെറി–5.6 കോടി, ബാഹുബലി 2–10 കോടി എന്നിങ്ങനെയാണ് അന്യഭാഷ ചിത്രങ്ങളുടെ കേരളത്തിലെ വിതരണാവകാശ തുകകള്‍

Top