അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇനിയില്ല ; നിലപാട് വ്യക്തമാക്കി വാട്‌സണ്‍

shane-watson

ന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇനിയില്ലെന്ന് ഷെയ്ന്‍ വാട്‌സണ്‍. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇനി മടങ്ങി വരില്ല, അടുത്ത തലമുറയ്ക്ക് വേണ്ടി മാറിക്കൊടുക്കേണ്ട സമയമായെന്നും അതുകൊണ്ട് ഇനി തിരിച്ചില്ലെന്നും താരം പറഞ്ഞു.

ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ വാട്‌സണ്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തണമെന്ന ആവശ്യം വിവിധയിടങ്ങളില്‍ നിന്നും ശക്തമായി. മുന്‍താരങ്ങളടക്കം നിരവധി ആളുകളാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്.

ലീഗുകളില്‍ കളിക്കുന്നതില്‍ തന്നെ താന്‍ സന്തുഷ്ടനാണെന്നും ഇനിയിതാ ടി10 ലീഗും കുറച്ച് സമയം കളിച്ച് കൂടുതല്‍ സമയം കുടുംബത്തോടൊപ്പം കഴിയാനുമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഫൈനല്‍ മത്സരത്തില്‍ വാട്‌സന്റെ സെഞ്ച്വറി ഇന്നിങ്‌സാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ജേതാക്കളാക്കിയതില്‍ നിര്‍ണായകമായത്. ഈ സീസണില്‍ ചെന്നൈയ്ക്കായി 15 മത്സരങ്ങള്‍ കളിച്ച താരം 555 റണ്‍സും ആറ് വിക്കറ്റും നേടിയിരുന്നു.

Top