മാക്കാച്ചിയുടെ മോന്തയുള്ള കോടിയേരി ; അധിക്ഷേപിച്ച് ഷാനവാസ് എംപി

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് നേതാവും വയനാട് എംപിയുമായ എം.ഐ.ഷാനവാസ്. ‘മാക്കാച്ചിയുടെ മോന്തയുള്ള കോടിയേരി’ എന്നായിരുന്നു ഷാനവാസിന്റെ പരിഹാസം.

ഐഎന്‍ടിയുസിയുടെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് കോടിയേരിയെ ആക്ഷേപിച്ച് സംസാരിച്ചത്. എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്രയുടെ വടക്കന്‍ മേഖലയില്‍ ജാഥാക്യാപ്റ്റനായ കോടിയേരി ബാലകൃഷ്ണന്‍ ആഡംബര കാര്‍ യാത്രയ്ക്കായി ഉപയോഗിച്ചതിനെ കുറിച്ച് പരാമര്‍ശിക്കുമ്പോഴായിരുന്നു പരാമര്‍ശം.

ഇതിനിടെ ഷാനവാസ് എംപിയുടെ പരാമര്‍ശത്തിനെതിരെ സിപിഎം രംഗത്തെത്തിയിട്ടുണ്ട്. എംപിയുടേത് വംശീയമായ ആക്ഷേപമാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.

Top