ബിജുമേനോനെ നായകനാക്കി ഷാനവാസ് ബാവക്കുട്ടിയുടെ പുതിയ ചിത്രം എത്തുന്നു

ലയാളികളുടെ മനസ്സ് കീഴടക്കിയ ചിത്രമാണ് കിസ്മത്ത്.

കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി പുതിയ ചിത്രം ഒരുക്കുകയാണ്.

ബിജു മേനോനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി എത്തുന്നത്

മണികണ്ഠന്‍, അലന്‍സിയര്‍, അപ്പാനി ശരത്ത്, ശാലു റഹിം എന്നിവരും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. ഫെയ്‌സ്ബുക്കിലൂടെയാണ് ഷാനവാസ് ബാവക്കുട്ടി പുതിയ ചിത്രത്തിന്റെ വിവരങ്ങൾ അറിയിച്ചത്.

മികച്ച നവാഗതസംവിധായകനുള്ള സംസ്ഥാന പുരസ്കാരം കിസ്മത്തിലൂടെ ഷാനവാസിന് ലഭിച്ചിരുന്നു.

Top