തമിഴിൽ ദുൽഖർ സൽമാന്റെ നായിക ആകാൻ ഒരുങ്ങി ശാലിനി പാണ്ഡെ

കുഞ്ഞിക്കയുടെ നായികയാവാൻ ഒരുങ്ങുകയാണ് ശാലിനി പാണ്ഡെ.

തെലുങ്ക് ചിത്രമായ അർജുൻ റെഡ്ഢിയുടെ വൻ വിജയത്തിനു ശേഷം നിരവധി അവസരങ്ങളാണ് ശാലിനി പാണ്ഡയെ തേടി എത്തുന്നത്.

ജി.വി പ്രകാശിന്റെ ‘100 % ലൗവ്’ എന്ന ചിത്രത്തിനു ശേഷം ദുൽഖർ സൽമാന്റെ നായിക ആവുകയാണ് ശാലിനി.

നവാഗതനായ രാ കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നത് തമിഴിലാണ്.

വടക്കൻ ഇന്ത്യ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം ഒരു ട്രാവൽ ജോണറാണ്. ചിത്രത്തിന് പേര് തിരുമാനിച്ചിട്ടില്ല.

ശാലിനിയെ കൂടാതെ നിവേദ പെതുരാജ്, മേഖ ആകാശ് എന്നിവരും ചിത്രത്തിൽ നായികമാരായി എത്തുന്നു.

കെനന്യ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.

Top