ഷാഹിദ് ഖഖന്‍ അബ്ബാസി പാക്കിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയാകും

shahid khaqan abbasi

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഷാഹിദ് ഖഖന്‍ അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയാകും.

നവാസ് ഷരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷരീഫ് സ്ഥാനമേറ്റെടുക്കുവരെയാണ് അബ്ബാസി പ്രധാനമന്ത്രിപദത്തില്‍ തുടരുക. 45 ദിവസമാണ് അബ്ബാസി പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുക. പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായ ഷഹബാസ് ഷരീഫ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മാത്രമെ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കു.

അറുപത്തിയഞ്ചുകാരനായ ഷഹബാസ് നിലവില്‍ പാര്‍ലമെന്റ് അംഗമല്ലാത്തതിനാലാണ് അബ്ബാസിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയോഗിച്ചത്. നിലവില്‍ പെട്രോളിയം വകുപ്പ് മന്ത്രിയാണ് അബ്ബാസി.

അഴിമതിയാരേപണക്കേസില്‍ സുപ്രീംകോടതി അയോഗ്യനായി പ്രഖ്യാപിച്ചതോടെയാണ് നവാസ് ഷരീഫ് പ്രധാനമന്ത്രിക്കസേര ഒഴിഞ്ഞത്. പാനമഗേറ്റ് അഴിമതിക്കേസില്‍ ഷരീഫും മക്കളും കുറ്റക്കാരാണെന്നും ഷരീഫ് രാജിവയ്ക്കണമെന്നും സുപ്രീംകോടതി വിധിച്ചതിനു പിന്നാലെയായിരുന്നു ഇത്.

ജസ്റ്റീസുമാരായ ആ സിഫ് സയീദ് ഖോസ, ഇജാസ് അഫ്‌സല്‍ ഖാന്‍, ഗുല്‍സാര്‍ അഹമ്മദ്, ഷെയ്ഖ് അസ്മത് സയീദ് എന്നിവരുടെ അഞ്ചംഗ ബെഞ്ച് ഐകകണ്‌ഠ്യേന ഷരീഫിനെ പുറത്താക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. വിധി മാനിച്ച് ഷരീഫ് പ്രധാനമന്ത്രിപദം ഒഴിയുന്നതായി അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.

Top