ഇന്ത്യന്‍ താരങ്ങളുടെ അസാന്നിധ്യത്തിലുളള ദുഖം പങ്ക്‌ വെച്ച് ഷാഹിദ് അഫ്രീദി

takeeeeeeeeeeeeeeeeeeeeeeeeeeeeee

പാക്കിസ്ഥാനെ നേരിടാനൊരുങ്ങുന്ന ലോകടീമില്‍ ഇന്ത്യന്‍ താരങ്ങള്‍ കൂടി വേണമായിരുന്നെന്ന് മുന്‍ പാക്ക്‌ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി.

ബിസിസിഐ ഉറുദുവിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ആഗ്രഹം അറിയിച്ചത്.

പാക്കിസ്ഥാനിലേക്ക് ക്രിക്കറ്റ് തിരിച്ചുകൊണ്ട് വരാന്‍ പാക്ക്‌ ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ശ്രമങ്ങളേയും അഫ്രീദി അഭിനന്ദിച്ചു.

ഒരോ പാക്കിസ്ഥാനിയെയും സംബന്ധിച്ച് ഏറെ നാളത്തെ ആഗ്രഹമാണ് പൂവണിയുന്നത്, പിസിബിയും ഐസിസിയും ചേര്‍ന്ന് പാക്കിസ്ഥാനിലേക്ക് ക്രിക്കറ്റ് തിരിച്ചുകൊണ്ട് വരാന്‍ നടത്തുന്ന ശ്രമങ്ങള്‍ തീര്‍ച്ചയായും സന്തോഷമുള്ള കാര്യമാണ്, ഇന്ത്യന്‍ താരങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ഇത് ഏറെ നന്നാവുമായിരുന്നു താരം പറഞ്ഞു.Related posts

Back to top