Shah Rukh Khan says about malayalam films

ലയാളത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നതിനെ ഒരു ബഹുമതിയായാണ് കാണുന്നതെന്നും കിങ് ഖാന്‍.തനിക്ക് മലയാളസിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ അഭിനയിക്കുമെന്നും ഇന്ത്യയില്‍ ഏറ്റവും മികച്ച സിനിമകള്‍ ഇറങ്ങുന്നത് മലയാളത്തിലാണെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

ഷാരൂഖ് തന്റെ പുതിയ ചിത്രമായ റയീസിന്റെ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നിലപാടുകള്‍ വ്യക്തമാക്കിയത്.

തിയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്ന വിഷയത്തിലും താരം പ്രതികരിച്ചു. സിനിമയ്ക്ക് ഇടയിലാണെങ്കില്‍ പോലും ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നതില്‍ തെറ്റില്ലെന്നും ദേശീയഗാനവും പതാകയുമെല്ലാം രാജ്യത്തിന്റെ പ്രതീകമാണെന്നും ഷാരൂഖ് പറഞ്ഞു. രാജ്യത്തിന്റെ പ്രതീകങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും ഷാരൂഖ് പറഞ്ഞു.

ബോളിവുഡ് സിനിമകള്‍ ഇനിയും ഒരുപാട് മാറേണ്ടതുണ്ടെന്നും സ്ത്രീ ശാക്തീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ദംഗല്‍ പോലുള്ള ചിത്രങ്ങള്‍ ഇനിയും ഉണ്ടാകണമെന്നും ഷാരൂഖ് പറഞ്ഞു

Top