49-ൽ 48 പോളികളിലും എസ്.എഫ്.ഐ ! ! പ്രതിപക്ഷമില്ലേ ഇവിടെ കാമ്പസുകളിൽ ?

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സർവ്വകലാശാലാ യൂണിയനുകളിലും മൃഗീയ മേധാവിത്വത്തോടെ യൂണിയൻ ഭരണം പിടിച്ച എസ്.എഫ്.ഐ വീണ്ടും ചരിത്രം സൃഷ്ടിച്ചു.

വെള്ളിയാഴ്ച പുറത്തു വന്ന സംസ്ഥാനത്തെ പോളിടെക്നിക് യൂണിയൻ ഫലം സി.പി.എം നേതൃത്വത്തെപോലും അമ്പരിപ്പിക്കുന്നതാണ്.

49 -ൽ 48 പോളിടെക്നിക്ക് യൂണിയനുകളിലും എസ്.എഫ്.ഐ വിജയ കൊടിനാട്ടിയതാണ് മാതൃസംഘടനയെ പോലും വിസ്മയപ്പിച്ചിരിക്കുന്നത്.

കാമ്പസുകളിൽ പ്രതിപക്ഷമില്ലാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നതിന് ഈ വിജയം തന്നെയാണ് ഉദാഹരണം.

കോൺഗ്രസ്സ്, ബി.ജെ.പി പാർട്ടികളിലെ പ്രവർത്തകരുടെയും നേതാക്കളുടെയും കുടുംബത്തിൽ നിന്നു പോകുന്ന കുട്ടികൾ പോലും കാമ്പസിൽ എസ്.എഫ്.ഐ ആകുന്നത് എന്ത് കൊണ്ടാണ് എന്ന ചോദ്യം ഇതോടെ വീണ്ടും സജീവമാവുകയാണ്.

ഭീഷണി കൊണ്ടോ പേടിച്ചോ അല്ല, മറിച്ച് കാമ്പസുകളിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ ഒരു ‘തണലും’ സംരക്ഷണവുമാണ് ശുഭ്ര പതാക എന്നതാണ് ഇതിന് അടിസ്ഥാന കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

മതവർഗീയതയെ ചെറുക്കാൻ മതനിരപേക്ഷതയ്ക്ക് കരുത്തേകാൻ പടുത്തുയർത്താം സമരോൽസുക കലാലയങ്ങൾ ” എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇത്തവണ  തിരഞ്ഞെടുപ്പിനെ  എസ്എഫ്ഐ നേരിട്ടത്.

മലപ്പുറം കോട്ടയ്ക്കൽ വനിത പോളി ടെക്‌നിക് യുഡിഎസ്എഫ് ൽ നിന്ന്  അവർ തിരിച്ചുപിടിച്ചു. കോതമംഗലം ചേലാട് പോളിടെക്‌നിക്,ആറ്റിങ്ങൽ പോളി ടെക്‌നിക്,കായംകുളം വനിത പോളി ടെക്‌നിക് എന്നിവ കെ എസ് യു വിന്റെ കയ്യിൽ നിന്നാണ് തിരിച്ചുപിടിച്ചത്.

കണ്ണൂര്‍ ഗവ. പോളിടെക്നിക് ,തൃശൂർ വനിതാ പോളി ടെക്‌നിക് നെടുപുഴ,നെയ്യാറ്റിൻകര പോളി ടെക്‌നിക്, എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും നേരത്തെ തന്നെ എതിരില്ലാതെ എസ്എഫ് ഐ വിജയിച്ചിരുന്നു.

എസ്എഫ്ഐ വിജയം കൈവരിച്ച മറ്റു പോളിടെക്നിക്കുകൾ ചുവടെ

കാസര്‍ഗോഡ്‌ പെരിയ പോളിടെക്നിക് ,എസ് എൻ പോളിടെക്‌നിക് കാഞ്ഞങ്ങാട്,ഇ കെ നായനാർ ഗവ.പോളി ടെക്‌നിക് തൃക്കരിപ്പൂർ,കണ്ണൂര്‍ മട്ടന്നൂര്‍ പോളിടെക്നിക്,പയ്യന്നൂര്‍ വനിതാ പോളിടെക്നിക്, ,
കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവ. പോളിടെക്നിക് , വനിതാ പോളിടെക്നിക്,വയനാട് മാനന്തവാടി പോളിടെക്നിക് , മേപ്പാടി പോളിടെക്നിക്, മീനങ്ങാടി പോളിടെക്നിക്, മലപ്പുറം പെരിന്തല്‍മണ്ണ ഗവ.പോളിടെക്നിക് , സി ബി സാഹിബ് മെമ്മോറിയൽ പോളിടെക്‌നിക്,മഞ്ചേരി ഗവ.പോളിടെക്‌നിക്,ഗവ.പോളിടെക്‌നിക് ചേളാരി,
ഗവ.പോളിടെക്നിക് ഷോര്‍ണ്ണൂര്‍, ഗവ.പോളിടെക്നിക് പാലക്കാട്,തൃശ്ശൂര്‍ കുന്ദംകുളം പോളിടെക്നിക് , കൊരട്ടി പോളിടെക്നിക് , മഹാരാജാസ് പോളിടെക്നിക്, ശ്രീരാമാ പോളിടെക്നിക്,ചേലക്കര പോളിടെക്‌നിക്,ത്യാഗരാജ പോളിടെക്‌നിക്, എറണാകുളം കളമശ്ശേരി വനിതാ പോളിടെക്നിക്, പെരുമ്പാവൂര്‍ പോളിടെക്നിക്, ,കോട്ടയം കടുത്തുരുത്തി പോളിടെക്നിക് , കോട്ടയം പോളിടെക്നിക്, പാല പോളിടെക്നിക് ,ഇടുക്കി മുട്ടം പോളിടെക്നിക്, പുറപ്പുഴ പോളിടെക്നിക് , നെടുങ്കണ്ടം പോളിടെക്നിക് ,ഇടുക്കി വണ്ടിപ്പെരിയാര്‍ പോളിടെക്നിക്, പത്തനംതിട്ട വെന്നികുളം പോളിടെക്നിക്ക്,വെച്ചുച്ചിറ പൊളിടെക്നിക്ക്,അടൂര്‍ മണക്കാല പോളി ടെക്നിക്ക്,ആലപ്പുഴ ചേര്‍ത്തല പോളിടെക്നിക്,കൊല്ലം കൊട്ടിയം എസ് എൻ പോളിടെക്നിക്, പുനലൂര്‍ പോളിടെക്നിക്, എഴുകോണ്‍ പോളിടെക്നിക്, തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്, നിറമൻകര വനിതാ പോളിടെക്നിക്,നെടുമങ്ങാട് പോളിടെക്‌നിക്.

Top