കേരള സര്‍വകലാശാല വിസിയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട്:സമരം ശക്തമാക്കുമെന്ന് എസ്എഫ്‌ഐ

തിരുവനന്തപുരം : കേരള സര്‍വകലാശാല വി സി യുടെ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയാറെടുത്ത് എസ്എഫ്‌ഐ.

2016 നു മുന്‍പ് അവസാനിച്ച പരീക്ഷ പേപ്പറുകളുടെ മൂല്യ നിര്‍ണായ ക്യാമ്പിന് പോലും അനുമതി നല്‍കാതെ വി സി തുടര്‍ച്ചയായി സര്‍വകലാശാല സിന്‍ഡിക്കേറ്റിനെയും പരീക്ഷ ഉപസമിതിയെയും നോക്കുകുത്തിയായി നിര്‍ത്തുകയാണെന്നും എസ്എഫ്ഐ ആരോപിച്ചു.

സര്‍വകലാശാല വിദ്യാര്‍ഥി യൂണിയനും സിന്‍ഡിക്കേറ്റും പരീക്ഷ ഉപസമിതിയും നിരവധി തവണ ആവശ്യപ്പെട്ടിട്ടും മൂല്യനിര്‍ണയ ക്യാമ്ബുകള്‍ക്കോ,പരീക്ഷ ടാബുലേഷനോ ഉള്ള അന്തിമ അനുമതിപോലും നല്‍കുവാന്‍ വി സി തയാറായിട്ടില്ല. വിസിയുടെ ഇത്തരം വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ പതിനായിരക്കണക്കിന് വരുന്ന വിദ്യാര്‍ഥികളുടെ ഭാവിയെ ഇരുട്ടിലാഴ്ത്തുന്നതാണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു

Top