ഹര്‍ത്താല്‍ ആക്രമണം; മലപ്പുറം എസ്.പിയെ തെറി വിളിച്ച് യുവ അഭിഭാഷകന്‍ . .

RAFEEQ

മലപ്പുറം: സംസ്ഥാനത്ത് നടന്ന അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ നടന്ന ആക്രമണങ്ങളില്‍ കലിപൂണ്ട് യുവാവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

കോഴിക്കോട്ടെ യുവ അഭിഭാഷകനായ എന്‍.വി.പി റഫീഖാണ് പ്രതിഷേധം പരസ്യമാക്കി മലപ്പുറം എസ്.പിക്കെതിരെ രംഗത്ത് വന്നത്.

സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താല്‍ ആഹ്വാനം തലേദിവസം അജ്ഞാത കേന്ദ്രം നടത്തിയിട്ടും മുന്‍ കരുതല്‍ എടുക്കുന്നതിലും പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നതിലും ജില്ലാ പൊലീസ് മേധാവി പരാജയപ്പെട്ടെന്ന് റഫീഖ് പറയുന്നു.

‘പരട്ടെ’ എന്ന് പലവട്ടം എസ്.പിയെ വിളിച്ചാണ് വാട്‌സാപ്പ് വീഡിയോയില്‍ ഈ ഈ അഭിഭാഷകന്‍ രോഷം പ്രകടിപ്പിക്കുന്നത്.

മലപ്പുറം ജില്ലയിലെ താനൂര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ രൂക്ഷമായ ആക്രമണങ്ങള്‍ അരങ്ങേറിയത് ചൂണ്ടിക്കാട്ടിയാണ് പ്രതികരണം.

അതേ സമയം ഹര്‍ത്താല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Top