തിരുവനന്തപുരം എംജി കോളേജില്‍ എസ്എഫ്‌ഐ – എബിവിപി സംഘര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരം എം ജി കോളേജില്‍ എസ്എഫ്‌ഐയും എബിവിപിയും തമ്മില്‍ സംഘര്‍ഷം.

കോളേജിലേക്ക് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.

കോളേജിന്റെ കവാടത്തിന്റെ മുകളില്‍ കയറി നാശ നഷ്ടങ്ങള്‍ വരുത്തിയ പ്രവര്‍ത്തകര്‍ കവാടത്തിന്റെ മുകളില്‍ കൊടി കെട്ടി . പുറത്തുണ്ടായിരുന്ന പാര്‍ട്ടി കൊടിമരങ്ങള്‍ തകര്‍ക്കുകയും ചെയ്തു .

തുടര്‍ന്ന് പൊലീസ് നോക്കി നില്‍ക്കെ അകത്ത് കയറിയ സംഘം വിദ്യാര്‍ത്ഥികളെ ആക്രമിച്ചു . തടയാന്‍ ശ്രമിച്ച പോലീസിനെയും അക്രമി സംഘം വെറുതെ വിട്ടില്ല.

കോളേജില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചതിനെതിരെയായിരുന്നു വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രകടനം.

Top