sex determination test

suprm-court

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനുകളായ ഗൂഗിള്‍, യാഹു, മൈക്രോസോഫ്റ്റ് ബിങ്ങ് എന്നിവയില്‍ നിന്ന് ലിംഗനിര്‍ണയ പരസ്യങ്ങള്‍ നീക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി.

വിദഗ്ധരെ പ്രത്യേകമായി നിയോഗിച്ച് അടിയന്തിരമായി ലിംഗനിര്‍ണയപരസ്യങ്ങള്‍ നീക്കം ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്

ലിംഗ നിര്‍ണയം നടത്തുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് കുറ്റകരമായ കാര്യമാണ്. ഇത് വെബ് സൈറ്റുകള്‍ക്കും ബാധകമാണെന്ന് പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ നിയമം ലംഘിക്കാന്‍ അവകാശമില്ലെന്ന് സെര്‍ച്ച് എഞ്ചിന്‍ കമ്പനികളെ കോടതി ഓര്‍മ്മിപ്പിച്ചു.

വെബ് സൈറ്റുകള്‍ ലിംഗനിര്‍ണയ നിരോധന നിയമം പാലിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് നിര്‍ദേശം.

Top