സ്വാതന്ത്ര്യം കിട്ടിയിട്ട് ഏഴു ദശാബ്ദം, പക്ഷേ . . ദളിത് കർഷകർക്ക് ഇപ്പോഴും തുണ്ട് ഭൂമിയില്ല !

FARMER

രാജ്യത്തെ ഒട്ടുമിക്ക കര്‍ഷകരും കൃഷി ചെയ്യുന്നത് അവനവന്റെ സ്ഥലത്തു തന്നെയാണ്. എന്നാല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് എഴുപതു വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ ദളിതര്‍ ഇന്നും പാട്ടത്തിനെടുത്താണ് കൃഷി ഇറക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്ത് വിട്ട സെന്‍സസിലെ റിപ്പോര്‍ട്ട് പ്രകാരമാണിത്.

സെന്‍സസ് പ്രകാരം കര്‍ഷകരെ രണ്ടു തട്ടിലായാണ് വിഭജിച്ചിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള കര്‍ഷകരും, കൂലി പണിയെടുക്കുന്ന കര്‍ഷകരും. കൂലി പണിയെടുക്കുന്നതില്‍ ഭൂരിഭാഗം പേരും ദളിത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്. അവര്‍ക്ക് അവകാശപ്പെടാന്‍ സ്വന്തമായി ഒരു തരി ഭൂമി പോലുമില്ലാത്തവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുപൊലെ അവരുടെ ജീവിത സാഹചര്യവും വളരെയധികം മോശമാണെന്ന് സെന്‍സസ് വ്യക്തമാക്കുന്നു.

ഫ്യൂഡലിസത്തിന്റെ ചരിത്രം പിന്‍തുടരുന്ന സംസ്ഥാനങ്ങളില്‍ ഇപ്പോഴും ദളിതര്‍ കൂലി പണിക്കാരായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ബിഹാര്‍, ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഏതാണ്ട് എല്ലാ ദളിതരും ഇപ്പോഴും തൊഴിലാളികള്‍ തന്നെയാണ്. മിക്ക ജില്ലകളിലും 9 ശതമാനത്തിനും മുകളിലാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

FARMER_KERALA

വടക്കു,കിഴക്കന്‍ സംസ്ഥാനങ്ങള്‍, രാജസ്ഥാന്‍, ഛത്തിസ്ഗഡ്, ജാര്‍ഖണ്ഡ് തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ദളിത് വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നത്. ആദിവാസി സമൂഹങ്ങള്‍ പൊതുവെ ഫ്യൂഡല്‍ പ്രഭുക്കനമാരെപ്പോലെ ഭൂമി സ്വന്തമായുള്ളവരാണ്. ഹിമാചല്‍, ഉത്താരാഖണ്ഡ്, ജമ്മു കശ്മീര്‍ പ്രധാനമായും കൂലി പണിക്ക് തയാറാകുന്നവരെല്ല. എന്നാല്‍ രാജസ്ഥാനില്‍ 33 ജില്ലകളില്‍ 28 ജില്ലകളിലെ ദളിതരും കൃഷിക്കാരാണ്. അതേസമയം വടക്ക് കിഴക്കന്‍ ആദിവാസി സംസ്ഥാനങ്ങളിലുള്ള മിക്ക ദളിതരും ഭൂമി സ്വന്തമായുള്ള കൃഷിക്കാരാണ്.

എന്നാല്‍ കേരളത്തിലെ 14 ജില്ലകളില്‍ 84 ശതമാനം ദളിതരും കൂലി പണിക്കാരാണ്. പാലക്കാട് 97 ശതമാനം പേരും തൊഴിലാളികളാണ്. കര്‍ഷകര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച ഇത്തവണത്തെ ബജറ്റിലെ പുതിയ മിനിമം സപ്പോര്‍ട്ട് വിലകള്‍ ലാഭം നല്‍കുന്നത് ഭൂവുടമകള്‍ക്കാണ് തൊഴിലാളികള്‍ക്കെല്ല. ബജറ്റില്‍ പോലും ദളിതര്‍ അപ്രധാനമായി പോയെന്നാണ് സത്യാവസ്ഥ.
KUTTNAD

ദളിത് കര്‍ഷകര്‍ ഇന്നുവരെ ഭൂമി സ്വന്തമാക്കാന്‍ തായാറായിട്ടില്ല. ദളിത് വിഭാഗത്തില്‍ 100-ല്‍ 71 ശതമാനം പേരും കൂലി പണിക്കാരാണ്. ഇതില്‍ കൃഷിക്കാരായിട്ടുള്ളത് വെറും 29 ശതമാനം പേരാണ്. അതേസമയം ആദിവാസികളില്‍ 47 ശതമാനം പേര്‍ മാത്രമാണ് കൂലി പണി ചെയ്യുന്നത്. ബാക്കിയുള്ളവര്‍ സ്വന്തം കൃഷിയിടത്തില്‍ തന്നെ ജോലി ചെയ്യുന്നവരാണ്. എന്നാല്‍ മറ്റുള്ളവരില്‍ 41 ശതമാനം പേര്‍മാത്രമാണ് കൂലി പണിക്ക് പോകുന്നത്. ബാക്കി 59 ശതമാനം പേരും ഭൂമി സ്വന്തമായുള്ളവരാണ്.

ഭൂവുടമകളേയും, തൊഴിലാളികളേയും കൃഷിക്കാരെന്ന ഒരു ഗ്രൂപ്പില്‍ തന്നെയാണ് ഉള്‍പ്പെടുത്തുന്നതെങ്കിലും അര്‍ഹരായവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് കൊല്‍ക്കത്ത സര്‍വകലാശാലയിലെ സാമ്പത്തിക ശസ്ത്രജ്ഞനും, റിസര്‍ച്ചറും, നിരീക്ഷകനുമായ നിലാന്‍ജന്‍ ഘോഷ് പറയുന്നത്. ആനുകൂല്യം മുഴുവന്‍ വാങ്ങിച്ചെടുക്കുന്നത് ഇവിടെ ഭൂവുടമകളാണ്.

Top