സന്താനത്തിന്റെ ‘സെര്‍വര്‍ സുന്ദരം’ ജൂലൈ 6 ന് തിയേറ്ററുകളില്‍

server-sundaram

സംവിധായകന്‍ ആനന്ദ് ബല്‍ക്കി , സന്താനത്തെ നായകനാക്കി അണിയിച്ചൊരുക്കിയ തമിഴ് ചിത്രം സെര്‍വര്‍ സുന്ദരം ജൂലൈ 6 ന് തിയേറ്ററുകളില്‍ എത്തും. കെനന്യ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് നാരായണനാണ്. പുതുമുഖം വൈഭവി നായികയാവുന്ന സെര്‍വര്‍ സുന്ദരത്തില്‍ തമിഴ് താരമായിരുന്ന നാഗേഷിന്റെ കൊച്ചുമകന്‍ ബിജേഷും അഭിനയിക്കുന്നുണ്ട്. കിറ്റി, രാധാ രവി, സ്വാമിനാഥന്‍, മയില്‍സ്വാമി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

server

സെര്‍വര്‍ സുന്ദരത്തില്‍ ഷെഫിന്റെ വേഷത്തിലാണ് സന്താനം എത്തുക. സൗരഭ് ശുക്ല ചിത്രത്തില്‍ നിര്‍ണായകമായ ഒരു റോള്‍ ചെയ്യുന്നുണ്ട്. 1964ല്‍ നാഗേഷ് നായകനായി ഇറങ്ങിയ സെര്‍വര്‍ സുന്ദരം എന്ന പഴയ ചിത്രത്തിന്റെ തലക്കെട്ടാണ് ഈ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

Top