സെറീന വില്യംസ് വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ; എതിരാളി കെര്‍ബര്‍

ലണ്ടന്‍: സെറീന വില്യംസ് വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍. 11-ാം സീഡ് കെര്‍ബര്‍ 12-ാം സീഡ് ഒസ്റ്റാപെങ്കോയെ തോല്‍പ്പിച്ചാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ജര്‍മന്‍ താരം ജൂലിയ ജോര്‍ജെസിനെതിരെ ആയിരുന്നു സെറീനയുടെ വിജയം. അമ്മയായ ശേഷം സെറീനയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്.

ശനിയാഴ്ച്ചയാണ് ഫൈനല്‍ നടക്കുക. 2016 വിംബിള്‍ഡണ്‍ ഫൈനലിലും സെറീന-കെര്‍ബര്‍ പോരാട്ടമാണ് നടന്നത്. അന്ന് സെറീനയോടേറ്റ തോല്‍വിക്ക് കെര്‍ബറിന് പകരം വീട്ടാനുള്ള അവസരം കൂടിയായിരുന്നു അത്. വിംബിള്‍ഡണ്‍ കൂടി നേടിയാല്‍ സെറീനയുടെ 24-ാം ഗ്രാന്‍സ്ലാം കിരീടമാകും അത്.

Top