ജോണ്‍ മാക് എന്റോയുടെ പരാമര്‍ശത്തിനെതിരെ സെറീന വില്ല്യംസ്

ലണ്ടന്‍: ജോണ്‍ മാക് എന്റോയുടെ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ ട്വിറ്ററില്‍ കുറിച്ച് ടെന്നിസ് താരം സെറീന വില്ല്യംസ്.

സെറീന ലോകത്തിലെ മികച്ച വനിതാ ടെന്നിസ് താരമാണെന്നും എന്നാല്‍ പുരുഷ താരങ്ങള്‍ക്കൊപ്പം മത്സരിച്ചാല്‍ എഴുന്നൂറാം റാങ്കായിരിക്കും സെറീനയുടെ സ്ഥാനമെന്നുമാണ് ജോണ്‍ പറഞ്ഞത്.

തന്റെ പുതിയ പുസ്തകത്തിന്റെ പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെയാണ് സെറീനയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നല്‍കിയത്.

ജോണ്‍ പറഞ്ഞ റാങ്കിലുള്ള ആരുമായും താന്‍ കളിച്ചിട്ടില്ലെന്നും ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയരുതെന്നും സെറീന ട്വിറ്ററില്‍ കുറിച്ചു. താന്‍ ഗര്‍ഭിണഇയാണെന്നും അതിനാല്‍ തന്റെ സ്വകാര്യതകളെ മാനിക്കകയാണ് വേണ്ടതെന്നും സെറീന പറഞ്ഞു.

നിലവില്‍ ടെന്നിസ് ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരിയാണ് സെറീന. ഏറെക്കാലം ഒന്നാം റാങ്കുകാരിയായിരുന്നു.

23 സിംഗിള്‍സ് കിരീടം ഉള്‍പ്പെടെ 39 ഗ്രാന്‍സ്ലാമുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

1992 ല്‍ പ്രൊഫഷണല്‍ രംഗത്തു നിന്നും വിരമിച്ച ജോണ്‍ ലോക മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ്. 7 ഗ്രാന്‍സ്ലാം ഉള്‍പ്പെടെ 77 സിംഗിള്‍സും 78 ഡബിള്‍സ് കിരീടങ്ങളുമാണ് സ്വന്തമാക്കിയിട്ടുള്ളത്.

Top