പ്രിയനന്ദനന്റെ പാതിരാ കാലം തിയേറ്ററുകളിലേയ്ക്ക് ; ട്രെയിലര്‍ പുറത്തെത്തി

pathiraakkalam-film

വിവാദത്തിലായ പ്രിയനന്ദനന്റെ പാതിരാ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. ചിത്രം ഈ മാസം പതിനാറിനാണ് തിയേറ്ററുകളിലെത്തുന്നത്. വെടിയുണ്ടകള്‍ക്ക് നടുവില്‍ നഗ്‌നനായിരിക്കുന്ന യുവാവിന്റെ ചിത്രത്തോടു കൂടിയുള്ള പോസ്റ്റര്‍ വിവാദമായതോടെ സെന്‍സര്‍ബോര്‍ഡ് പാതിരാക്കാലത്തിന്റെ പോസ്റ്ററുകള്‍ നിരോധിച്ചിരുന്നു.

ഒരു പെണ്‍കുട്ടിയും, കൂട്ടുകാരനും കാണാതായ അച്ഛനെ തേടി കാട്ടിലൂടെ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാവോയിസ്റ്റെന്ന് മുദ്രകുത്തപ്പെട്ട് ഭീകരാന്തരീക്ഷത്തില്‍ അകപ്പെടുന്ന ഇവരുടെ കഥയാണ് ചിത്രം പറയുന്നത്. ഒരിടവേളയ്ക്ക് ശേഷം പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന പാതിരാക്കാലത്തില്‍ മൈഥിലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Top