കാര്‍മേഘങ്ങള്‍ക്കിടയിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ‘സെന്‍സര്‍’ സംവിധാനം

കാര്‍മേഘങ്ങള്‍ക്കിടയിലൂടെ കാണാനും ദൃശ്യങ്ങള്‍ പകര്‍ത്താനും പുതിയ സംവിധാനം ഒരുങ്ങുന്നു.

യുഎസ് ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസേര്‍ച്ച് പ്രൊജക്ട്‌സ് ഏജന്‍സിയാണ് പുതിയ സംവിധാനം കണ്ടെത്തിയിരിക്കുന്നത്.

പൈലറ്റിനും സാങ്കേതിക വിദഗ്ധര്‍ക്കും വിമാനത്തിലിരുന്നുതന്നെ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ ദൃശ്യങ്ങള്‍ കാണാനും പകര്‍ത്താനും ലക്ഷ്യസ്ഥാനം അറിയുന്നതിനുമാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്‌.

ഇതിനായി വിഡിയോ സിന്തറ്റിക് അപര്‍ചര്‍ റഡാര്‍ (വിസാര്‍) എന്ന സെന്‍സറാണ് ഏജന്‍സി ഉപയോഗിക്കുന്നത്. പരീക്ഷണം വിജയകരമായിരുന്നെന്ന് ഡര്‍പ്പയിലെ ഗവേഷകര്‍ അറിയിച്ചു.

വിസാര്‍ സംവിധാനം വിമാനങ്ങളില്‍ ഉപയോഗിക്കുന്നതിന് യാതൊരു സാങ്കേതിക തടസങ്ങളുമില്ലെന്നും ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്. വിസാര്‍ ഘടിപ്പിക്കുന്നതുമൂലം പൈലറ്റുമാര്‍ക്ക് ചലിക്കുന്ന കാര്‍മേഘങ്ങളുടെ ലക്ഷ്യസ്ഥാനം വരെ കൃത്യതയോടെ ഫ്രെയിം റേറ്റുകള്‍വച്ച് മനസ്സിലാക്കാന്‍ സാധിക്കും. ഇത് ഒരു സാധാരണ റഡാറിന് സാധിക്കുന്നതല്ല.

2013ലാണ് ഇതു സംബന്ധിച്ച പഠനം ആരംഭിച്ചത്.അനുകൂലവും പ്രതികൂലവുമായ കാലാവസ്ഥകളില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോ ഒപ്റ്റിക്കല്‍ ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ ഉണ്ടാക്കുക എന്നതായിരുന്നു ഗവേഷകരുടെ ലക്ഷ്യം.

കാര്‍മേഘങ്ങള്‍ക്കിടയിലൂടെയും വ്യക്തമായി കാണാനാവുന്ന അങ്ങേയറ്റം ഉയര്‍ന്ന ഫ്രീക്ക്വന്‍സിയുളള സെന്‍സറാണ് ഗവേഷകര്‍ പരീക്ഷണത്തിലൂടെ നിര്‍മിച്ചെടുത്തിരിക്കുന്നത്.

എന്നാല്‍ സാറ്റലൈറ്റ് ഇമേജറിയുടെ സഹായത്തോടെ മേഘങ്ങള്‍ക്കിടിയിലൂടെ കാണാനാവുന്ന സംവിധാനം ഇപ്പോള്‍ ഉണ്ടെങ്കിലും അതേ സാങ്കിതികവിദ്യ ഉപയോഗിച്ചാണ് വിസാര്‍ ഒരുക്കിയിരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ വിസാര്‍ ഘടിപ്പിച്ച് വിമാനം പറത്തിനോക്കിയത് വളരെ വിജയമായിരുന്നെന്നും വിമാനത്തില്‍ നിന്ന് ലക്ഷ്യസ്ഥാനത്തിന്റെ ദൃശ്യങ്ങള്‍ തടസങ്ങള്‍ കൂടാതെ പകര്‍ത്താന്‍ സാധിച്ചുവെന്നും ഡര്‍പ്പ പ്രോഗ്രാം മാനേജര്‍ ബ്രൂസ് വെല്ലസ് അറിയിച്ചു.

Top