വിശ്വരൂപം രണ്ടാം ഭാഗത്തില്‍ സെന്‍സര്‍ബോര്‍ഡിന്റെ 22 കട്ടുകള്‍

viswaroopam-2

മല്‍ഹാസന്‍ മുഖ്യവേഷത്തിലെത്തുന്ന വിശ്വരൂപം രണ്ടാം ഭാഗം ആഗസ്റ്റ് 10ന് തിയറ്ററുകളിലെത്തുകയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ചിത്രത്തില്‍ 22 രംഗങ്ങള്‍ ഒഴിവാക്കിയെന്നാണ് വിവരം. കാണികള്‍ക്ക് യോജിക്കാത്ത രീതിയിലുള്ള രംഗങ്ങളായതുകൊണ്ടാണ് സെന്‍സര്‍ ബോര്‍ഡ് ഇത് കട്ട് ചെയ്തത്. ചില ഡയലോഗുകളും പ്രയോഗങ്ങളും മ്യൂട്ട് ചെയ്യാനും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കമല്‍ഹാസന്‍ റോ ഏജന്റ് വിസാം അഹമ്മദ് കശ്മീരിയുടെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.

കമല്‍ ഹാസ്സന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജിബ്രാന്‍ ആണ്. നാലാം തവണയാണ് ജിബ്രാന്‍ കമല്‍ ഹാസനുമായി ഒന്നിക്കുന്നത്. പൂജ കുമാര്‍, ആന്‍ഡ്രിയ ജെറമിയ, ശേഖര്‍ കപൂര്‍ തുടങ്ങിയവര്‍ പ്രധാന റോളുകളില്‍ എത്തുന്നു.

രാജ്യത്ത് വര്‍ധിച്ചു വരുന്ന വംശീയ വേര്‍തിരിവുകള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് സൂചന. കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സിനിമ എത്തുന്നത്.

Top