സെന്‍സെക്‌സ് 25 പോയിന്റ് താഴ്ന്ന് ഓഹരി സൂചിക നഷ്ടത്തോടെ ആരംഭിച്ചു

sensex

മുംബൈ: ഓഹരി സൂചിക നഷ്ടത്തോടെ ആരംഭിച്ചു. സെന്‍സെക്‌സ് 25 പോയിന്റ് താഴ്ന്ന് 33,892ലെത്തി. നിഫ്റ്റി 7 പോയിന്റ് താഴ്ന്ന് 10,413ലെത്തി. ബിഎസ്ഇയിലെ 1017 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 601 ഓഹരികള്‍ നഷ്ടത്തിലുമാണ്.

വിപ്രോ, എസ്ബിഐ, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ലുപിന്‍, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടിസിഎസ്, ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, സിപ്ല, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top