സെന്‍സെക്‌സ് 72പോയിന്റ് താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 72പോയിന്റ് താഴ്ന്ന് 35,476ലും നിഫ്റ്റി 27 പോയിന്റ് നഷ്ടത്തില്‍ 10772ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 407 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 734 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഡോ.റെഡ്ഡീസ് ലാബ്, ലുപിന്‍, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, വിപ്രോ, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ചൈന യുഎസ് വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകളാണ് വിപണിക്ക് തിരിച്ചടിയായത്.

Top