സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 35 പോയിന്റ് നഷ്ടത്തില്‍ 34390ലും നിഫ്റ്റി 10 പോയിന്റ് താഴ്ന്ന് 10555ലുമെത്തി. ബിഎസ്ഇയിലെ 638 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 807 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, സിപ്ല, ലുപിന്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഒഎന്‍ജിസി, റിലയന്‍സ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top