പൊലീസിലെ ദാസ്യപ്പണി ; നേതൃത്ത്വത്തിനെതിരെ ആഞ്ഞടിച്ച് സെന്‍കുമാര്‍

senkumar

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിക്കെതിരെ വിമര്‍ശനവുമായി ടി.പി സെന്‍കുമാര്‍ രംഗത്ത്. സംഭവത്തില്‍ ജാഗ്രത കുറവുണ്ട്, പൂര്‍ണ്ണ ഉത്തരവാദിത്തം പൊലീസ് സീനിയര്‍ ഓഫീസര്‍മാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിലെ ദാസ്യപ്പണി അവസാനിപ്പിക്കാന്‍ അധികാരത്തിലിരുന്നപ്പോള്‍ തന്നെ നടപടി എടുത്തിരുന്നതായും അദ്ദേഹം അറിയിച്ചു.

ഫ്യൂഡല്‍ പശ്ചാത്തലം അടിച്ചേല്‍പ്പിക്കുന്നത് കേരളത്തിന്റെ സാഹചര്യത്തിന് ചേരില്ലന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

Top