വിവാദ പരാമര്‍ശം ; സെന്‍കുമാറിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം

senkumar

കൊച്ചി : മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയെന്ന കേസിലാണ് കോടതി ഉപാധികളോടെ ജാമ്യം അനുവധിച്ചത്. അറസ്റ്റ് ചെയ്താല്‍ ഉടന്‍ ജാമ്യം നല്‍കണം.

അതേസമയം കേസിന് കാരണം ഉദ്യോഗസ്ഥരുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണെന്ന് സെന്‍കുമാര്‍ പറഞ്ഞു.

താന്‍ പറഞ്ഞ കാര്യങ്ങള്‍ അഭിമുഖത്തില്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അനുമതിയില്ലാതെയാണ് അഭിമുഖം റെക്കോര്‍ഡ് ചെയ്തത്. അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്‌ക്കെതിരെ നിയമ നടപടി ആലോചിക്കുന്നതായും സെന്‍കുമാര്‍ അറിയിച്ചു.

ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) 153 എ (1) (എ) വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി സൈബര്‍ പൊലീസാണ് സെന്‍കുമാറിനെതിരെ കേസെടുത്തിരുന്നത്.

കേസ് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ക്രൈം ബ്രാഞ്ചിലേക്ക് കൈമാറ്റിയിരുന്നു.


Tags

Related posts

Back to top