പൊലീസ് മേധാവി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത് പി. ജയരാജന്‍ പറഞ്ഞിട്ടാവാമെന്ന് സെന്‍കുമാര്‍

senkumar

തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞിട്ടാവാമെന്ന് ടി.പി.സെന്‍കുമാര്‍.

തന്നെ എതിര്‍ത്തത് സി.പി.എമ്മിലെ ചെറിയ ഗ്രൂപ്പ് മാത്രമാണ്, ടി.പി. വധക്കേസാവാം ശത്രുതയ്ക്ക് കാരണമെന്നും ടി.പി.സെന്‍കുമാര്‍ പറഞ്ഞു. സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാറിന്റെ തുറന്നു പറച്ചില്‍.

തന്നെ തളയ്ക്കാന്‍ ടോമിന്‍ തച്ചങ്കരി പോരെന്നും സെന്‍കുമാര്‍ പറഞ്ഞു. തന്നെ തളയ്ക്കാനായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശമെങ്കില്‍ മിടുക്കനായ ഉദ്യോഗസ്ഥനെ നിയമിക്കണമായിരുന്നു. തച്ചങ്കരി ഭരണപരമായി അറിവുള്ളയാളല്ല. കുഴപ്പുമുണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് തച്ചങ്കരി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. ന്യൂറോ സര്‍ജനെ നിയമിക്കേണ്ട സ്ഥലത്ത് സര്‍ക്കാര്‍ നിയോഗിച്ചത് കശാപ്പുകാരനെയാണെന്നും സെന്‍കുമാര്‍ പരിഹസിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിച്ച ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെ നടന്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഗിന്നസ് ബുക്കില്‍ കയറാന്‍ വേണ്ടിയല്ല പൊലീസ് ചോദ്യം ചെയ്യല്‍ നടത്തേണ്ടതെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തി.

Top