വിദ്യാര്‍ഥിനിക്കൊപ്പം സെല്‍ഫിയെടുക്കുന്ന രാഹുല്‍ ഗാന്ധി ; വൈറലായി ദൃശ്യങ്ങള്‍

rahul-gandi

മൈസൂരു: തിരഞ്ഞടുപ്പ് പ്രചരണത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടയില്‍ കോളേജ് വിദ്യാര്‍ഥിനിക്കൊപ്പം സെല്‍ഫിയെടുക്കുന്ന രാഹുല്‍ഗാന്ധിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. വിദ്യാര്‍ഥികളുമൊത്തുള്ള ചോദ്യോത്തരപരിപാടിക്കിടയില്‍ വിദ്യാര്‍ഥിനിയുടെ ആഗ്രഹപ്രകാരമാണ് രാഹുല്‍ ഗാന്ധി വേദിയില്‍ നിന്നിറങ്ങി വന്ന് സെല്‍ഫി എടുക്കാന്‍ നിന്നു കൊടുത്തത്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണപരിപാടികളുടെ ഭാഗമായാണ് മൈസൂര്‍ മഹാറാണി വനിതാ ആര്‍ട്‌സ് കോളേില്‍ രാഹുല്‍ ഗാന്ധി പ്രഭാഷണത്തിനെത്തിയത്. പ്രഭാഷണത്തിന് ശേഷം വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സദസ്സില്‍ നിന്നൊരു വിദ്യാര്‍ഥിനിയാണ് രാഹുലിനൊപ്പം സെല്‍ഫി എടുക്കണമെന്നാവശ്യപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹം വേദിയില്‍ നിന്നിറങ്ങി ചെല്ലുകയായിരുന്നു. രാഹുലിന്റെ ഈ നിലപാടിന് നിറഞ്ഞ കരഘോഷമാണ് വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ചത്.

Top