സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ; സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല

chennithala

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല രംഗത്ത്.

സര്‍ക്കാര്‍ പരാജയപ്പെട്ടതുകൊണ്ടാണ് സ്വാശ്രയ വിഷയത്തില്‍ കോടതിക്ക് ഇടപെടേണ്ടി വന്നതെന്ന് ചെന്നിത്തല പറഞ്ഞു.

ഹൈക്കോടതി വിമര്‍ശനം നേരിട്ട ആരോഗ്യമന്ത്രി കെ.കെ ശൈലജയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണെന്നും, ആരോഗ്യമന്ത്രി നിക്ഷിപ്ത താല്പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാത്രമല്ല, കോടതി വിമര്‍ശിച്ചാല്‍ രാജിവയ്ക്കുന്നതാണ് കീഴ്‌വഴക്കമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Top