സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയ സമിതിക്ക് നിയമസാധുതയില്ലെന്ന് പ്രതിപക്ഷം

Ramesh-Chennithala

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയ സമിതിക്ക് നിയമസാധുതയില്ലെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്.

ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തില്‍ നിന്ന് മറച്ചുവെച്ചു. ഫീസ് നിര്‍ണയ സമിതിക്ക് നിയമസാധുതയില്ലെന്നും സ്വാശ്രയ പ്രവേശത്തെ സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്വാശ്രയ കോളജുകളിലെ ഫീസ് നിര്‍ണയത്തിനായി 10 അംഗ കമ്മറ്റിയെ നിയോഗിക്കണമെന്നാണ് പുതിയ സ്വാശ്രയ ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ 6 പേരടങ്ങിയ കമ്മറ്റിയാണ് സര്‍ക്കാര്‍ ആദ്യം നിയമിച്ചത്. മാത്രമല്ല ആ ഉത്തരവ് ഗസ്റ്റില്‍ വിഞ്ജാപനം ചെയ്തതുമില്ല. ഇതോടെ ഇത് അസാധുവാകുകയും ഈ കമ്മറ്റി നിര്‍ണിയിച്ച ഫീസിന് നിയമസാധുത ഇല്ലാതാവുകയും ചെയ്തിരിക്കുന്നു. ഇത് സ്വാശ്രയ കോളജുമായുള്ള ഒത്തുകളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല സ്വാശ്രയ ഓര്‍ഡിനന്‍സ് തന്നെ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യം മന്ത്രിസഭാ മിനിറ്റ്‌സില്‍ നിന്ന് മറച്ചുവെക്കുകയും ചെയ്തു. ഗുതുരമായ കൃത്യവിലോപം കാട്ടിയ ആരോഗ്യമന്ത്രിക്ക് ഒരുനിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു.

Top