അഞ്ച് ലക്ഷത്തിലേറെ കുവൈത്ത് ദിനാര്‍ വിലയുള്ള നിരോധിത പടക്കശേഖരം പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിലെ ശുവെയ്ഖ് തുറമുഖത്ത് നിന്ന് അഞ്ച് ലക്ഷത്തിലേറെ കുവൈത്ത് ദിനാര്‍ വിലയുള്ള വന്‍ നിരോധിത പടക്കശേഖരം പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 14 കണ്ടെയ്‌നറുകളില്‍ ഒളിപ്പിച്ച ശേഖരം എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടിയത്.

അതേസമയം, ലഹരിമരുന്നിനെതിരെയുള്ള പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ബോധവത്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

Top