Sehwag trolls Pakistan after Indian hockey team’s 3-2 win in Asian Champions Trophy

ന്യൂഡല്‍ഹി: കളിക്കളത്തിനകത്തായാലും പുറത്തായാലും എതിരാളികളെ ചുമ്മ വിടറില്ല മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്.

ഇന്ത്യയുടെ എതിരാളികള്‍ക്കെതിരെ ട്രോള്‍ ചെയ്യാന്‍ കിട്ടുന്ന ഒരവസരവും അദ്ദേഹം പാഴാക്കാറുമില്ല. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഞായറാഴ്ച പാകിസ്താന്‍ തകര്‍ത്ത ഇന്ത്യന്‍ ഹോക്കി ടീമിനെ അഭിനന്ദിച്ച് വീരു ഷെയര്‍ ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

‘ന്യൂസിലന്‍ഡിനെ പാരാജയപ്പെടുത്തിയത് ഗംഭീരമായിരുന്നു. എങ്കിലും ഹോക്കിയില്‍ പാകിസ്താനെ ഒരു തവണ കൂടി പരാജയപ്പെടുത്തി’ എന്നായിരുന്നു അദ്ദേഹം വിജയത്തിനു ശേഷം ട്വീറ്റ് ചെയ്തത്. ആയിരക്കണക്കിനു പേര്‍ ഇത് റീട്വീറ്റ് ചെയ്തു.

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ 3-2ന് ആയിരുന്നു ഇന്ത്യന്‍ വിജയം. ഉറി അക്രമണത്തിന്റെയും ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെയും പശ്ചാത്തലത്തില്‍ ഞായറാഴ്ചത്തെ മത്സരം ഇരുരാജ്യങ്ങളുടെയും പോരാട്ടം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിജയം ഇന്ത്യന്‍ സൈന്യത്തിനു സമര്‍പ്പിക്കുന്നതായി ഹോക്കി നായകന്‍ പി.ആര്‍. ശ്രീജേഷ് പറഞ്ഞിരുന്നു.

Top