വര്‍ഗീയതയെ പ്രതിരോധിക്കാന്‍ സിപിഎം നേതൃത്വത്തില്‍ വിശാലവേദി രൂപീകരിക്കും;യെച്ചൂരി

ന്യൂഡല്‍ഹി: സിപിഎം നേതൃത്വത്തില്‍ വര്‍ഗീയതയെ പ്രതിരോധിക്കാന്‍ വിശാലവേദി രൂപീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ മെയ്ദിനത്തിനു പകരം വിശ്വകര്‍മ്മ ദിനമായി ആഘോഷിക്കുന്നത് വര്‍ഗീയ അജണ്ടയാണ്. ഇന്ത്യയില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമായിക്കൊണ്ടിരിക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു.

എകെജി ഭവനില്‍ മെയ്ദിനത്തില്‍ പതാക ഉയര്‍ത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു യെച്ചൂരി.

ജിഡിപിയുടെ 58.4 ശതമാനം രാജ്യത്തെ ഒരു ശതമാനം സമ്പന്നരുടെ കൈയ്യിലാണ്. ചൂഷണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ തൊഴിലാളി ഐക്യം ശക്തിപ്പെടണമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Top