‘സീതാകാതി’യില്‍ അയ്യയായി വിജയ് സേതുപതി ; മേക്കപ്പ് വീഡിയോ കാണാം

vijay-sethupathi

ചെന്നൈ : നടുവിലെ കൊഞ്ചം പാക്കത്ത കാണോം എന്ന കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ വിജയത്തിന് ശേഷം വിജയ് സേതുപതിയും സംവിധായകന്‍ ബാലാജിയും ഒന്നിക്കുന്ന ചിത്രമാണ് സീതാകാതി. കഴിഞ്ഞ വര്‍ഷം അവസാനമാണ് ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. ചിത്രത്തില്‍ രണ്ട് കഥാപാത്രങ്ങളായി വിജയ് സേതുപതിയെ കാണാം. ആദ്യമായിട്ടാണ് താരം ഡബിള്‍ റോള്‍ അഭിനയിക്കുന്നത്.

സീതാകാതിയിലെ അയ്യ എന്ന കഥാപാത്രത്തിനായി വിജയ് പ്രോസ്‌തെറ്റിക് മേക്കപ്പ് ചെയ്യുന്ന വീഡിയോ അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ധാരാളം സമയമെടുത്തു ചെയ്യുന്ന മേക്കപ്പ് വീഡിയോ ഇപ്പോള്‍ തന്നെ യൂട്യൂബില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്.

പാഷന്‍ സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രത്തില്‍ പാര്‍വതി, അര്‍ച്ചന, ഗായത്രി, മഹേന്ദ്ര എന്നിവരാണ് മറ്റു അഭിനേതാക്കള്‍. സംഗീതം ഗോവിന്ദ് മേനോന്‍.

Top