കര്‍ണാടക ഗവര്‍ണര്‍ രാജിവെയ്ക്കണമെന്ന് സെക്രട്ടറി സീതാറാം യെച്ചൂരി

seetharam-yechuri

മാഹി: കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ രാജിവച്ച സംഭവം കോണ്‍ഗ്രസിന് ഏറെ ആഹ്‌ളാദം സൃഷ്ടിച്ച സാഹചര്യത്തില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ട് കൂടി ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി തെറ്റാണെന്ന് തെളിഞ്ഞെന്നും വാജുഭായ് വാല രാജിവെക്കണമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

പാര്‍ലമെന്ററി ജനാധിപത്യത്തിന് ബി.ജെ.പി വില കല്പിക്കുന്നില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ഭരണഘടന സ്ഥാപനങ്ങള്‍ കയ്യേറുകയാണ് ബി.ജെ.പി. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം എന്നും യെച്ചൂരി പറഞ്ഞു.

അതേസമയം, ദേശീയ ഗാനത്തിനു മുന്‍പേ സഭവിട്ട യെദിയുരപ്പയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചിരുന്നു. ആര്‍എസ്എസും ബിജെപിയും ജനങ്ങള്‍ക്ക് ദ്രോഹമാണ് ചെയ്യുന്നതെന്ന് രാഹുല്‍ പറഞ്ഞു. മാഹിയില്‍ ബജെപിക്കാരാല്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.

Top