സി.പി.എം സംസ്ഥാന സമ്മേളനം ‘കിടുക്കും’ നല്‍കുന്ന പേന പിന്നീട് ചെടിയായി മാറും ! !

paperpen

തൃശൂര്‍: മഷി തീര്‍ന്ന പേന ഇനി ധൈര്യമായി വലിച്ചെറിയാം. എവിടെ വലിച്ചെറിഞ്ഞാലും അത് പുതിയ ചെടിയായി മുളച്ചു വരും. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി തൃശൂരില്‍ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിനെത്തുന്ന പ്രതിനിധിക്കള്‍ക്കായി വിത്തു പേനകള്‍ തയാറായി കഴിഞ്ഞു. കെ.എഫ്.ആര്‍.ഐ എംപ്ലോയിസ് അസോസിയേഷനാണ് വിത്തു പേപ്പര്‍ പേന തയാറാക്കിയിരിക്കുന്നത്.

പേനയുടെ അവസാന ഭാഗത്ത് നിറച്ചിരിക്കുന്നത് അകത്തി ചീരയുടെ വിത്തുകളാണ്. അതുകൊണ്ടു തന്നെ പേനയുടെ ഉപയോഗ ശേഷം അവ വലിച്ചെറിഞ്ഞാലും, അല്ലെങ്കില്‍ പേനയുടെ പിന്‍ഭാഗത്തുള്ള വിത്ത് മണ്ണില്‍ നട്ടാലും ഒരു ചെടി മുളപ്പിച്ചെടുക്കാം.

ഉപേക്ഷിച്ച പേനയില്‍ നിന്ന് വിത്തു മുളയ്ക്കുന്നുണ്ടൊയെന്ന് ഉറപ്പ് വരുത്തിയതിനു ശേഷമാണ് ഇത് സമ്മേളനത്തിനെത്തുന്ന പ്രതിനിധികള്‍ക്ക് നല്‍കാന്‍ തീരുമാനമായത്.

അതേസമയം, ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഫണ്ട് ശേഖരണത്തിനായി മണ്‍കുടുക്കയും, കുടിവെള്ളത്തിനായി മണ്ണ് കൊണ്ട് നിര്‍മ്മിച്ച കൂജകളും ഗ്ലാസുകളും ഒരുക്കിയിട്ടുണ്ടെന്നും അസോസിയേഷന്‍ അറിയിച്ചു.

പ്ലാസ്റ്റിക്ക് ദുരന്തത്തില്‍ നിന്നും പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കടലാസ് പേനകളുടെ നിര്‍മ്മാണം ആരംഭിച്ചത്. ഉപയോഗിച്ച് വലിച്ചെറിഞ്ഞാലും പ്രകൃതിയ്ക്ക് ദോഷമാകാത്ത കടലാസ് പേനകള്‍ ഭൂമിക്ക് പുതിയൊരു പച്ചപ്പ് നല്‍കുമെന്നതാണ് ഇത്തരം പേനകള്‍ നിര്‍മ്മിക്കാന്‍ കാരണമായത്.

Top