നിങ്ങള്‍ സുരക്ഷിതര്‍, കീഴടങ്ങുന്ന ഭീകരര്‍ക്ക് ഭാവി വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ സൈന്യം

army

കശ്മീര്‍ : കശ്മീരിലെ പ്രാദേശിക ഭീകരര്‍ക്ക് ആയുധം താഴെ വച്ച് കീഴടങ്ങാന്‍ അവസരം നല്‍കുമെന്ന് ഇന്ത്യന്‍ സുരക്ഷാ സേന.

കശ്മീരില്‍ അടുത്തിടെ മൂന്ന് ഭീകരര്‍ പോലീസിനു മുന്‍പില്‍ ആയുധം തിരികെ ഏല്‍പ്പിച്ച് കീഴടങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ സേന പുതിയ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഏറ്റുമുട്ടല്‍ നടക്കുന്ന സമയം ഭീകരര്‍ക്ക് കീഴടണമെങ്കില്‍ അവര്‍ക്ക് അതിനുള്ള സാഹചര്യമുണ്ടാക്കും.

കാരണം അവര്‍ നമ്മുടെ രാജ്യത്തിലെ പൗരന്മാരാണ്. ഇത്തരത്തിലുള്ള നടപടി സുരക്ഷാ സേന തുടരാനാണ് ഉദ്ദേശിക്കുന്നന്നും കശ്മീര്‍ റേഞ്ചിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുനീര്‍ അഹമ്മദ് ഖാന്‍ അറിയിച്ചു.

ഏറ്റുമുട്ടല്‍ നടക്കുന്ന സമയത്ത് കീഴടങ്ങുന്ന ഭീകരെ സംരക്ഷിക്കും. അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനു വേണ്ടി പുത്തന്‍ പദ്ധതികള്‍ കൈക്കൊള്ളാന്‍ സൈന്യം ഒരുക്കമാണ്. കശ്മീരിലെ ഭീകരരോട് സമാധാനത്തിന്റെ പാത പിന്തുടരാന്‍ ആവശ്യപ്പെടുകയാണെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Top