മേലുദ്യോഗസ്ഥനെതിരായി പരാതി നല്‍കി ; സെക്രട്ടേറിയേറ്റ് ജീവനക്കാരന് സ്ഥലംമാറ്റം

തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ മേലുദ്യോഗസ്ഥനെതിരായി പരാതി നല്‍കിയതിന് ക്ലാസ് ഫോര്‍ ജീവനക്കാരന് സ്ഥലംമാറ്റം. പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ സിന്‍ഹക്കെതിരായി പരാതി നല്‍കിയ ദളിത് ജീവനക്കാരനെയാണ് മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്.

എന്നാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ വിശ്വനാഥ സിന്‍ഹക്കെക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല. വിശ്വനാഥ സിന്‍ഹയുടെ നിര്‍ബന്ധത്താലാണ് വകുപ്പുമാറ്റിയതെന്നാണ് വിവരം.

തന്നെക്കൊണ്ട് എച്ചിലെടുപ്പിക്കുകയും, പാത്രങ്ങള്‍ കഴുകിപ്പിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതിനാണ് സ്ഥലംമാറ്റമെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട് സ്വദേശിയായ ജീവനക്കാരന്റെ പരാതിയില്‍ തുടര്‍ നടപടികള്‍ ഉണ്ടാകണമെന്നാണ് സര്‍വീസ് സംഘടനകളുടെ ആവശ്യം. എന്നാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പരാതി നല്‍കിയ ജീവനക്കാരനെയാണ് വകുപ്പുമാറ്റിയിരിക്കുന്നത്.

Top