സെക്കന്റുകള്‍ കൊണ്ട് സിനിമ ഡൗണ്‍ലോഡ് ചെയ്യാം ; പുതിയ ടെക്‌നോളജി ഒരുങ്ങുന്നു

സെക്കന്റുകള്‍ കൊണ്ട് സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ പുതിയ ടെക്‌നോളജി.

ടി മൊബൈല്‍സും, എറിക്‌സണുമാണ് പുതിയ ടെക്‌നോളജി അവതരിപ്പിച്ചിരിക്കുന്നത്.

ഇതിലൂടെ 60 സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മിനിറ്റുകള്‍ മാത്രം മതിയെന്നാണ് റിപ്പോര്‍ട്ട്.

1.1 ജിബി പിഎസ് വേഗതയിലായിരിക്കും ഡൗണ്‍ലോഡിംഗ് നടക്കുക. പരീക്ഷണം വിജയകരമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലൈസന്‍ഡ് അക്‌സസ് അസിസ്റ്റഡ് ടെക്‌നോളജിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

എന്നാല്‍ ഈ ടെക്‌നോളജി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് ടി മൊബൈല്‍സ്, എറിക്‌സണ്‍ അധികൃതര്‍ പറയുന്നത്.

Top