ജിയോ ഫോണുകളുടെ രണ്ടാംഘട്ട പ്രീബുക്കിങ്ങ് ദീപാവലിയ്ക്ക് ശേഷം

jio

ജിയോ ഫോണുകളുടെ രണ്ടാംഘട്ട പ്രീ ബുക്കിങ്ങ് ദീപാവലിയ്ക്ക് ശേഷം പുനരാരംഭിക്കും.

ഈ മാസം അവസാനത്തോടെയോ നംവംബര്‍ ആദ്യവാരത്തോടെയോ ഫോണുകളുടെ വിതരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ ഇത് സംബന്ധിച്ച് ജിയോയില്‍ നിന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ ലഭിച്ചിട്ടില്ല.

നിലവില്‍ ആദ്യഘട്ടത്തില്‍ ബുക്ക് ചെയ്ത ഫോണുകളുടെ വിതരണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ജിയോ. 60 ലക്ഷം ഫോണുകളാണ് ആദ്യഘട്ടത്തില്‍ ബുക്ക് ചെയ്തിരിക്കുന്നത്.

ഇത്രയധികം ഫോണുകള്‍ക്കായുള്ള ബുക്കിങ് വന്നതിനെ തുടര്‍ന്ന് നിശ്ചയിച്ചതിലും ഏറെ വൈകിയാണ് ജിയോ ഫോണുകളുടെ വില്‍പന ആരംഭിച്ചത്.

4ജി ഫീച്ചര്‍ഫോണായ ജിയോഫോണിന് 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേ, ആല്‍ഫാ ന്യൂമറിക് കീപാഡ് എന്നിവയും, 22 ഓളം ഭാഷകളും വോയ്‌സ് കമന്റ് സൗകര്യംവും ഉണ്ട്.

കൂടാതെ ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോഫോണ്‍, സ്പീക്കര്‍, എഫ്എം റേഡിയോ തുടങ്ങിയവയും ഫോണിനുണ്ട്.

കൂടാതെ 4 ജി ഡാറ്റ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന വീഡിയോ കോള്‍ വോയ്‌സ് കോള്‍ സൗകര്യവും ലൈവ് ടിവി, ലൈവ് മൂവി, റേഡിയോ സൗകര്യങ്ങളും ലഭ്യമാണ്.

Top