രണ്ടാം ഏകദിനം; ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ധോണിയും

dhoni

ധര്‍മ്മശാല: ശ്രീലങ്കയുമായുള്ള ആദ്യ ഏകദിനത്തില്‍ ടീം ഇന്ത്യ പരാജയപ്പെട്ടെങ്കിലും മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

മൂന്ന് മല്‍സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ നിര്‍ണ്ണായകമാകുന്ന മൊഹാലിയിലെ രണ്ടാം ഏകദിനം ധോണിയുടെ കരിയറില്‍ മികച്ച മത്സരമാകും.

മൊഹാലി മല്‍സരത്തോടെ ഇന്ത്യക്ക് വേണ്ടി കൂടുതല്‍ ഏകദിനം കളിച്ചവരില്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പം ധോണി എത്തുമെന്നതാണ് പ്രത്യേകത.

311 ഏകദിനങ്ങളിലാണ് സൗരവ് ഗാംഗുലി ഇന്ത്യക്കായി നേരിട്ടത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഏകദിനം കളിച്ച താരം.

ഇന്ത്യയില്‍ സച്ചിന് പിറകിലായി രാഹുല്‍ ദ്രാവിഡും മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ധീനുമാണുള്ളത്.

36കാരനായ ധോണിക്ക് 106 റണ്‍സ് കൂടി നേടാനായാല്‍ ഏകദനിത്തില്‍ പതിനായിരം റണ്‍സ് തികയ്ക്കാനുമാകും.

Top