ആഗസ്റ്റ് പിറന്നു, സക്കര്‍ബര്‍ഗ് പിറന്ന് വീണ മകള്‍ക്കെഴുതിയ കത്ത് വൈറലാകുന്നു

ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാമതും അച്ഛനായി.

സക്കര്‍ബര്‍ഗിനും ഭാര്യ പ്രിസില്ല ചാനും ജനിച്ച പെണ്‍കുട്ടിയ്ക്ക് ആഗസ്റ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

പിറന്ന് വീണ മകള്‍ക്ക് സക്കര്‍ബര്‍ഗ് എഴുതിയ കത്താണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ വൈറലായിരിക്കുന്നത്. അവള്‍ വളരുന്ന ലോകത്തെ പരിചയപ്പെടുത്താനാണ് ഈ കത്തെന്നും തന്റെ മകള്‍ വേഗത്തില്‍ വളരാതിരിക്കട്ടെ എന്നും സുക്കര്‍ബര്‍ഗ് പറയുന്നു.

ഇരുവരുടെയും ആദ്യ കുഞ്ഞ് മാക്സ് ജനിച്ച കാര്യവും ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് ലോകത്തെ അറിയിച്ചത്. അന്ന് ഫെയ്‌സ്ബുക്കില്‍ തങ്ങളുടെ പേരിലുള്ള 99 ശതമാനം ഓഹരികളും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കുമെന്ന് അറിയിച്ചിരുന്നു.

Top