കാക്കിയെ വിശ്വസിച്ച് ഒരാളെ നിഗ്രഹിക്കുന്നത് ശരിയല്ല, ദിലീപിനെ പിന്തുണച്ച് മുന്‍ എംപി

21553111_2001909460044918_1597841958_n

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അനുകൂലിച്ച് ഇടത് സഹയാത്രികനും മുന്‍ എംപിയുമായ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ വീണ്ടും രംഗത്ത്.

നല്ല എതിര്‍വിസ്താരം നടത്തിയാല്‍ പൊളിഞ്ഞുവീഴുന്ന കേസാണിതെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിന്റെ വാദത്തിന് പിന്നാലെ പോകുന്നവരെ വിമര്‍ശിച്ച് ഒരു വെബ്‌സൈറ്റില്‍ വന്ന ലേഖനത്തിന് പിന്നാലെയാണ് സെബാസ്റ്റ്യന്‍ പോള്‍ തന്റെ നിലപാട് ആവര്‍ത്തിച്ചത്.

സിപിഎം സഹയാത്രികനായ സെബാസ്റ്റ്യന്‍ പോളിന്റെ പ്രതികരണം അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ച് വന്‍ പ്രഹരമാണ്.

പോലീസിനെ വിശ്വസിച്ച് ഒരാളെ നിഗ്രഹിക്കുന്നത് ശരിയല്ല. താന്‍ ഇരയ്ക്ക് എതിരല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയേപ്പോലെ പോലീസ് ഭീകരതയുടെ ഇരയാണ് ദിലീപ് എന്നും ലേഖനത്തില്‍ അദ്ദേഹം പറയുന്നുണ്ട്. വീഴുന്നവനെ ചവിട്ടുന്നതാണ് സമൂഹമെന്നും അദ്ദേഹം ചെയര്‍മാനും എഡിറ്റര്‍ ഇന്‍ ചീഫുമായ വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ഈ ലേഖനം വിവാദമായതിന് പിന്നാലെയാണ് പ്രസ്താവനയുമായി സെബാസ്റ്റ്യന്‍ പോള്‍ വീണ്ടുമെത്തിയത്.

വിഷയത്തില്‍ സിനിമാ സംവിധായകന്‍ ആഷിക്ക് അബു ഉള്‍പ്പെടെയുള്ളവര്‍ സെബ്സ്റ്റ്യന്‍ പോളിനെതിരെ ഫേസ്ബുക്കിലൂടെ രൂക്ഷവിമര്‍ശനവും ഉയര്‍ത്തിയിരുന്നു.Related posts

Back to top