ഇന്ത്യന്‍ കടല്‍ത്തട്ടിലെ അത്ഭുതങ്ങളുമായി ജിഎസ്‌ഐ ശാസ്ത്രജ്ഞര്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ കടല്‍ത്തട്ടില്‍ ദശലക്ഷക്കണക്കിന് ടണ്‍ ലോഹങ്ങളും ധാതുക്കളും വാതകങ്ങളുമാണെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ (ജിഎസ്‌ഐ) ശാസ്ത്രജ്ഞര്‍.

ഈ പ്രദേശങ്ങളില്‍ വന്‍തോതില്‍ നിക്ഷേപമുള്ളതായി തിരിച്ചറിഞ്ഞതും ഗവേഷണം ആരംഭിച്ചതും 2014 ല്‍ ആണ്. മംഗളൂരു, ചെന്നൈ, മാന്നാര്‍ ബേസിന്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് വന്‍ സമുദ്രനിക്ഷേപമുള്ളതായി കണ്ടെത്തിയത്.

ഫോസ്‌ഫേറ്റ് സമൃദ്ധമായ അടിത്തട്ടാണിതെന്നും ഹൈഡ്രോ കാര്‍ബണുകളും മൈക്രോ നോഡ്യൂളുകളും വന്‍തോതില്‍ ഇവിടെയുണ്ടെന്നും നീണ്ട മൂന്നു വര്‍ഷത്തെ പഠനത്തില്‍ നിന്നും തെളിയുകയായിരുന്നു.

സമുദ്ര രത്‌നാകര്‍, സമുദ്ര കൗസ്തുഭ്, സമുദ്ര സൗദികാമ എന്നീ കപ്പലുകളാണ് ഗവേഷണം നടത്തിയതെന്ന് സൂപ്രണ്ടന്റ് ജിയോളജിസ്റ്റ് ആശിഷ് നാഥ് വ്യക്തമാക്കി. സിമന്റ്, പെയിന്റ്, ഫെര്‍ട്ടിലൈസര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ എന്നിവയ്ക്ക് ഈ കണ്ടെത്തലുകള്‍ പ്രയോജനകരമാകും.

Top