അ​ഭി​മ​ന്യു വ​ധം : ചോ​ദ്യം ചെ​യ്യാ​ന്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത എ​സ്ഡി​പി​ഐ നേ​താ​ക്ക​ളെ വി​ട്ട​യ​ച്ചു

SDPI

കൊച്ചി : അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ നേതാക്കളെ പൊലീസ് വിട്ടയച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി, അബ്ദുള്‍ മജീദിന്റെ ഡ്രൈവര്‍ സക്കീര്‍, ഷൗക്കത്തലിയുടെ ഡ്രൈവര്‍ ഷഫീഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.

എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയപ്പേഴാണ് എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിലെടുത്തത്. മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു വധക്കേസില്‍ വിശദീകരണം നല്‍കിയ ശേഷം തിരിച്ചിറങ്ങുമ്പോഴായിരുന്നു നടപടി.

നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.

Top