SCrefuses urgent hearing of plea seeking postponement of union budget

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്ര ബജറ്റ് നീട്ടിവെക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.

ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്.

ചീഫ് ജസ്റ്റിസ് ജഗദീഷ് സിങ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ഹര്‍ജി അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യമില്ല. സമയമാകുമ്പോള്‍ നിയമപ്രകാരം വേണ്ടത് ചെയ്യുമെന്ന് സുപ്രീംകോടതി പറഞ്ഞു.

ഫെബ്രുവരിയില്‍ ബജറ്റ് അവതരിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളെ സ്വാധീനിക്കുമെന്ന് കാണിച്ച് അഡ്വ.എം.എല്‍.ശര്‍മ്മയാണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.

ബിജെപിയുടെ താമര ചിഹ്നം റദ്ദാക്കണമെന്ന ഹര്‍ജിയിലെ ആവശ്യവും കോടതി പരിഗണിച്ചില്ല.

ഫെബ്രുവരി നാലിന് വോട്ടെടുപ്പ് തുടങ്ങാനിരിക്കെ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്നലെ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

Top