സ്‌കൂട്ടര്‍ വില്‍പ്പനയില്‍ ഹീറോയെ മറി കടന്ന് ടി വി എസ്

TVS-Jupiter

ടപ്പു സാമ്പത്തിക വര്‍ഷത്തിലെ സ്‌കൂട്ടര്‍ വില്‍പ്പനയില്‍ ഹീറോ മോട്ടോര്‍ കോര്‍പ്പിനെ മറി കടന്ന് ടി വി എസ് മോട്ടോര്‍.

നിലവില്‍ ടി വി എസ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായി മാറി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായുള്ള താരതമ്യത്തില്‍, 33.51 ശതമാനം വളര്‍ച്ചയാണ് ടി വി എസ് മോട്ടര്‍ കൈവരിച്ചിരിക്കുന്നത്. ഹീറോ മോട്ടോകോര്‍പിനെക്കാളും 39,287 യൂണിറ്റുകളുടെ അധിക വില്‍പനയാണ് ടി വി എസ് നേടിയത്.

2016-2017 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 183,805 യൂണിറ്റുകളുടെ വില്‍പനയായിരുന്നു ടിവിഎസിന് ലഭിച്ചത്.

973,725 യൂണിറ്റുകളുടെ വില്‍പനയുമായി 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ ആധിപത്യം തുടര്‍ന്നത് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ലിമിറ്റഡായിരുന്നു.

22.15 ശതമാനം വളര്‍ച്ചാ നിരക്കാണ് ഹോണ്ട കാഴ്ച വച്ചിരിക്കുന്നത്. ഹോണ്ടയ്ക്ക് പുറമെ ഇന്ത്യ യമഹ മോട്ടോര്‍, പിയാജിയോ വെഹിക്കിള്‍സ്, സുസൂക്കി മോട്ടോര്‍സൈക്കിള്‍സ് എന്നിവയും ആദ്യ പാദത്തില്‍ മികച്ച വില്‍പന കൈവരിച്ചിരുന്നു.Related posts

Back to top