സ്‌കൂള്‍ബസ് പാലത്തില്‍ നിന്ന് താഴേക്കു വീണ് പതിനഞ്ച് കുട്ടികള്‍ക്ക് പരുക്ക്

bus-accident

കോര്‍ബ : ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയില്‍ സ്‌കൂള്‍ ബസ് പാലത്തില്‍ നിന്ന് താഴേക്കു വീണ് പതിനഞ്ച് കുട്ടികള്‍ക്ക് പരുക്ക്. മുപ്പതടി താഴ്ചയില്‍ ചതുപ്പിലേക്കാണ് ബസ് വീണത്.

കോര്‍ബ കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളാണ് ബസിലുണ്ടായിരുന്നത്. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പരുക്കേറ്റ നാലു പേരുടെ നില ഗുരുതരമാണ്.

തലകീഴായി വീണ ബസിന്റെ മുകള്‍ഭാഗം ചെളിയില്‍ മുങ്ങിയിരുന്നു. അപകടത്തെ കുറിച്ച് പൊലീസ്‌ അന്വേഷണം ആരംഭിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവറെ പൊലീസ്‌ അറസ്റ്റ് ചെയ്തു.

Top