‘സ്‌കൂള്‍ ചലേ ഹം അഭിയാന്‍ 2018’ ക്യാമ്പയിന് തുടക്കമിട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി

sivaraj

ഭോപ്പാല്‍: ഭോപ്പാലില്‍ ഒരു മാസം നീളുന്ന സ്‌കൂള്‍ ചലേ ഹം അഭിയാന്‍ 2018 ക്യാമ്പയിന് തുടക്കമിട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. വെള്ളിയാഴ്ച ആരംഭിച്ച പരിപാടിയില്‍ പങ്കെടുത്ത അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും രക്ഷകര്‍ത്താക്കളേയും മന്ത്രി അഭിനന്ദിച്ചു. കേദാര്‍നാഥ് ബദ്രിനാഥ് തുടങ്ങിയ സ്ഥലങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഇത്തരം ക്യാമ്പയിനുകള്‍ നടത്തപ്പെടുമെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

സ്‌കൂള്‍ ചലേ ഹം അഭിയാന്‍ ക്യാമ്പയിന്‍ വിജയകരമാക്കാന്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും രക്ഷിതാക്കളേയും പ്രോത്സാഹിപ്പിച്ചു. ക്യാബിനറ്റ് മന്ത്രി വിജയ് ഷായും ചടങ്ങില്‍ പങ്കുകൊണ്ടു.

Top