അനാവശ്യമായി കോടതിയുടെ സമയം പാഴാക്കരുത് ; കര്‍ണന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ആറു മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

കര്‍ണന്റെ അഭിഭാഷകനെ സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.
കര്‍ണനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് കോടതി അറിയിച്ചു.

അനാവശ്യമായി കോടതിയുടെ സമയം പാഴാക്കരുത്. കര്‍ണന്‍ നല്‍കിയ ഹര്‍ജി രജിസ്ട്രാര്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ കോടതി ബെഞ്ചിനെ രൂപീകരിക്കും. അല്ലാതെ എല്ലാ ദിവസും കേസിന്റെ വാദത്തിനായി എത്തിയാല്‍ കര്‍ശന നടപടി എടുക്കേണ്ടി വരും. കോടതി മുറിയില്‍ വന്ന് പ്രസ്താവനകള്‍ നടത്തരുതെന്നും കര്‍ണന്റെ അഭിഭാഷകന് സുപ്രീംകോടതി താക്കീത് നല്‍കി.

Top